75 മ​ത് പ്രാ​ർ​ഥ​നാ യോ​ഗ​വും കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് സ്നേ​ഹാ​ദ​ര​വും
Friday, October 29, 2021 12:24 AM IST
കു​വൈ​റ്റ്: കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്ക് മു​ൻ​പി​ൽ ലോ​കം വി​റ​ങ്ങ​ലി​ച്ചു നി​ന്ന ദി​വ​സ​ങ്ങ​ൾ, ദേ​വാ​ല​യ​ങ്ങ​ളി​ലെ കൂ​ടി​വ​ര​വു​ക​ൾ അ​സാ​ധ്യ​മാ​യ​പ്പോ​ൾ, അ​സാ​ധ്യ​ങ്ങ​ളെ സാ​ധ്യ​മാ​ക്കു​ന്ന ദൈ​വ​ത്തി​ന്‍റെ അ​ള​വ​റ്റ കൃ​പ​യാ​ൽ ഇ​ട​വ​ക​യി​ലെ എ​ല്ലാ പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ളെ​യും, എ​ല്ലാ പ്ര​സ്ഥാ​ന​ങ്ങ​ളെ​യും, ഒ​ന്നി​പ്പി​ച്ചു ഓ​ണ്‍​ലൈ​ൻ ആ​യി തു​ട​ങ്ങി​യ പ്രാർ​ഥ​നാ യോ​ഗ​ത്തി​ന്‍റെ 75 മ​ത് ആ​ഴ്ച്ച​യി​ലെ യോ​ഗ​വും, ന​വാ​ഭി​ഷി​ക്ത​നാ​യ പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലി​ത്ത​യു​മാ​യ പ​രി. മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് കു​വൈ​റ്റ് സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യു​ടെ സ്നേ​ഹാ​ദ​ര​വും ഒ​ക്ടോ​ബ​ർ 29 ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6ന് കോ​ട്ട​യം ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ലും കു​വൈ​റ്റ് സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ നി​ന്നും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്ത​പ്പെ​ടു​ന്നു.

പ്ര​സ്തു​ത യോ​ഗ​ത്തി​ൽ പ​രി​ശു​ദ്ധ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​ദി​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യും, ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി. ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്യാ​സി​യോ​സ് മെ​ത്രോ​പ്പോ​ലീ​ത്താ, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, മ​റ്റു വൈ​ദി​ക​രും, വി​ശി​ഷ്ടാ​തി​ഥി​ക​ളും സം​ബ​ന്ധി​ക്കു​ന്ന​താ​യി​രി​ക്കും.


സ​ലിം കോ​ട്ട​യി​ൽ