അ​ബു​ദാ​ബി​യി​ൽ ഗ​താ​ഗ​ത സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നം
Saturday, September 12, 2020 10:00 PM IST
അ​ബു​ദാ​ബി : അ​ബു​ദാ​ബി​യി​ൽ ഗ​താ​ഗ​ത സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ അ​ബു​ദാ​ബി പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. റെ​ഡ് സി​ഗ്ന​ൽ മ​റി​ക​ട​ന്നാ​ൽ 50,000 ദി​ർ​ഹം വ​രെ പി​ഴ ഇ​ടാ​ക്കു​ന്ന​തോ​ടൊ​പ്പം നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ന്ന​തു​ൾ​പ്പ​ടെ ക​ർ​ശ​ന​മാ​യ ശി​ക്ഷ​ക​ൾ ന​ട​പ്പാ​ക്കും.

റോ​ഡി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ക​യും, അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ലൈ​സ​ൻ​സ് പ്ലേ​റ്റ് ഘ​ടി​പ്പി​ച്ചു വാ​ഹ​നം തെ​രു​വി​ലി​റ​ക്കു​ക​യും ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ 50,000 ദി​ർ​ഹം വ​രെ പി​ഴ ചു​മ​ത്തും. റെ​ഡ് സി​ഗ്ന​ൽ മ​റി​ക​ട​ന്നാ​ൽ 50,000 ദി​ർ​ഹം പി​ഴ​ക്കൊ​പ്പം ആ​റു മാ​സ​ത്തേ​ക്ക് ലൈ​സ​ൻ​സ് പി​ടി​ച്ചെ​ടു​ക്കും. അ​മി​ത​വേ​ഗം, പെ​ട്ടെ​ന്ന് ലൈ​ൻ മാ​റു​ക, ടെ​യി​ൽ​ഗേ​റ്റിം​ഗ്, സി​ഗ്ന​ൽ ക്രോ​സിം​ഗു​ക​ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​തെ അ​പ​ക​ട​മു​ണ്ടാ​ക്ക​ൽ എ​ന്നീ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രി​ൽ​നി​ന്ന് 5,000 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കും. വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത, അം​ഗീ​കൃ​ത പ​രി​ധി​ക്കു മു​ക​ളി​ൽ 60 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​യാ​ൽ 5000 ദി​ർ​ഹ​മാ​ണ് പി​ഴ.

വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​സീ​റ്റു​ക​ളി​ൽ 10 വ​യ​സും അ​തി​ൽ താ​ഴെ​യു​മു​ള്ള കു​ട്ടി​ക​ളെ ഇ​രു​ത്തി സ​ഞ്ച​രി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കും 5,000 ദി​ർ​ഹം പി​ഴ ചു​മ​ത്തും .7,000 ദി​ർ​ഹ​ത്തി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ പി​ഴ​ക​ളും ഒ​റ്റ​ത്ത​വ​ണ​യാ​യ് ന​ൽ​ക​ണ​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ഴ​യ​ട​ച്ച് മൂ​ന്നു​മാ​സ​ത്തി​നു ശേ​ഷം ഡ്രൈ​വ​ർ​മാ​ർ സ്വീ​ക​രി​ക്കാ​തി​രു​ന്നാ​ൽ വാ​ഹ​ന​ങ്ങ​ൾ ലേ​ല​ത്തി​ൽ വ​ച്ചു വി​ൽ​പ​ന ന​ട​ത്തു​മെ​ന്നും പു​തി​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. മ​യൗ​റ​

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള