ഉ​ഷൈ​റ സു​ദൈ​റ​യി​ൽ ന​വോ​ദ​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Monday, September 17, 2018 11:46 PM IST
റി​യാ​ദ്: റി​യാ​ദി​ലെ ഉ​ഷൈ​റ സു​ദൈ​റ​യി​ൽ ന​വോ​ദ​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. മ​ല​യാ​ളി​ക​ൾ ഏ​റെ​യു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് മ​റ്റു പ്ര​വാ​സി സം​ഘ​ട​ന​ക​ളൊ​ന്നും നി​ല​വി​ലി​ല്ല. യൂ​ണി​റ്റ് രൂ​പീ​ക​ര​ണ ക​ണ്‍​വ​ൻ​ഷ​ൻ കു​മ്മി​ൾ സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വോ​ദ​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും സം​ഘ​ട​നാ​രീ​തി​ക​ളെ കു​റി​ച്ചും സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ വി​വ​രി​ച്ചു. മാ​തൃ​കാ പ​ര​മാ​യ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ കേ​ര​ള സ​ർ​ക്കാ​രി​നെ​യും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച പൊ​തു​സ​മൂ​ഹ​ത്തേ​യും ക​ണ്‍​വ​ൻ​ഷ​ൻ അ​ഭി​ന​ന്ദി​ച്ചു.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഷാ​ന​വാ​സ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സു​രേ​ഷ് സോ​മ​ൻ, ഷൈ​ജു ചെ​ന്പൂ​ർ, അ​ൻ​വാ​സ് എ​ന്നീ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ക​ണ്‍​വ​ൻ​ഷ​നെ അ​ഭി​വാ​ദ്യം ചെ​യ്ത് സം​സാ​രി​ച്ചു.

യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി അ​നീ​ഷ് (പ്ര​സി​ഡ​ന്‍റ്), അ​ജ്മ​ൽ, ജോ​ബി​ൻ ദാ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​ൾ (സെ​ക്ര​ട്ട​റി), സ​ജി​കു​മാ​ർ, സൂ​ര​ജ് ( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ഷാ​ന​വാ​സ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: കു​മ്മി​ൾ സു​ധീ​ർ