മുണ്ടൂർ പഞ്ചായത്തിനു മുന്പിൽ കർഷക കോൺഗ്രസ് ധർണ
1560994
Tuesday, May 20, 2025 2:16 AM IST
മുണ്ടൂർ: കർഷക കോൺഗ്രസ് മുണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.
കാർഷിക മേഖലയിലെ പദ്ധതികൾ അട്ടിമറിക്കുന്ന നടപടികൾ സർക്കാർ പിൻവലിക്കണം, ഭൂമി തരം മാറ്റത്തിലൂടെ ലഭിച്ച 1605 കോടി രൂപ വകമാറ്റി ചെലവഴിക്കാനുള്ള നീക്കം പിൻവലിക്കണം എന്നാവശ്യപ്പെട്ടുമാണ് ധർണ നടത്തിയത്. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സതീശൻ കെ. കപ്പുകാടിന്റെ അധ്യക്ഷതയിൽ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. വാസു ഉദ്ഘാടനം ചെയ്തു.
മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.വി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കർഷക കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എ.സി. സിദ്ധാർഥൻ, ഐഎന്‍ടിയുസി റീജണൽ പ്രസിഡന്റ് പി.കെ. ജ്യോതിപ്രസാദ്, പി.പി. സുരേന്ദ്രനാഥ്, കെ.ജി. സുകുമാരൻ, എൻ. രാജൻ, എ. മുഹമ്മദ് റാഫി, കെ.കെ. ബിജു,അബ്ദുൽ ജബ്ബാർ പ്രസംഗിച്ചു.