തോ​ട്ട​പ്പ​യ​ർ വി​ല​യി​ടി​വ്; ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​യി
Tuesday, January 31, 2023 12:52 AM IST
നെന്മാ​റ: റ​ബർ തോ​ട്ട​ങ്ങ​ളി​ൽ ആ​വ​ര​ണ​വി​ള​യാ​യി കൃ​ഷി ചെ​യ്തി​ട്ടു​ള്ള തോ​ട്ട​പ്പ​യ​ർ വി​ത്ത് വാ​ങ്ങാ​ൻ വ്യാ​പാ​രി​ക​ളും വി​ള​വെ​ടു​ക്കാ​ൻ ക​രാ​ർ എ​ടു​ത്ത ക​ച്ച​വ​ട​ക്കാ​രും വ​രാ​താ​യി. റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ആ​വ​ർ​ത്ത​ന കൃ​ഷി​യോ പു​തു കൃ​ഷി​യോ ചെ​യ്യു​ന്പോ​ൾ പാ​ഴ്ചെ​ടി​ക​ളും മ​റ്റും വ​ള​രാ​തി​രി​ക്കാ​നും തോ​ട്ട​ങ്ങ​ളി​ൽ നൈ​ട്ര​ജ​ൻ സം​ഭ​ര​ണം ന​ട​ത്താ​നും മ​ണ്ണി​ൽ ചൂ​ട് ഏ​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള ആ​വ​ര​ണ​വി​ള​യാ​യും മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നു​മാ​യാ​ണ് തോ​ട്ട​പ്പ​യ​ർ ഇ​ട​വി​ള​യാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്.
തോ​ട്ട പ​യ​റി​ന്‍റെ വി​ത്ത് വി​ല്പ​ന​യി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന ഇ​ട​ക്കാ​ല സാ​ന്പ​ത്തി​ക ല​ഭ്യ​ത​യാ​ണ് വി​ല​യി​ടി​വു​മൂ​ലം ഇ​ല്ലാ​താ​യ​ത്. കൊ​റോ​ണ​യ്ക്ക് മു​ന്പ് 750 രൂ​പ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന തോ​ട്ട​പ്പ​യ​ർ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തോ​ടെ 200 രൂ​പ വ​രെ​യാ​യി കു​റ​ഞ്ഞു.
ഈ ​വ​ർ​ഷം വി​ല 150 രൂ​പ​യി​ൽ താ​ഴെ​യാ​യ​തോ​ടെ​യാ​ണ് തോ​ട്ട​ങ്ങ​ളി​ൽനി​ന്ന് പ​യ​ർ പ​റി​ച്ചെ​ടു​ക്കാ​ൻ ക​രാ​ർ എ​ടു​ത്ത ക​ച്ച​വ​ട​ക്കാ​ർ വ​രാ​താ​യ​ത്. ഇതോടെ ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. പു​തു​താ​യി കൃ​ഷി​ചെ​യ്ത തോ​ട്ട​ങ്ങ​ളി​ൽ നാ​ലു മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ തു​ട​ർ​ച്ച​യാ​യി പ​യ​ർ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​താ​ണ്.
പ​യ​ർ ചെ​ടി​യു​ടെ വ​ള​ർ​ച്ച അ​നു​സ​രി​ച്ച് ഏ​ക്ക​റി​ന് 2000 മു​ത​ൽ 4000 രൂ​പ​വ​രെ ആ​ദാ​യം ല​ഭി​ച്ചി​രു​ന്ന ഇ​ട​വി​ള വ​രു​മാ​ന​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് വി​ല​യി​ടി​വു​മൂ​ലം ന​ഷ്ട​മാ​യ​ത്.
ഡി​സം​ബ​റി​നോ​ട​നു​ബ​ന്ധി​ച്ച് ത​ണു​പ്പ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ​യാ​ണ് തോ​ട്ട​പ്പ​യ​ർ പൂ​ത്തു തു​ട​ങ്ങി വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ വി​ല​യി​ടിഞ്ഞതിനാ​ൽ ക​ച്ച​വ​ട​ക്കാ​ർ തോ​ട്ട​പ്പ​യ​ർ പ​റി​ക്കു​ന്ന​ത് നി​ർ​ത്തി​.
വ്യാ​പാ​രി​ക​ളും ക​ച്ച​വ​ട​ക്കാ​രും തോ​ട്ട​പ്പ​യ​ർ എ​ടു​ക്കാ​താ​യ​ത് മൂ​ലം ക​ർ​ഷ​ക​ർ​ക്കാ​ണ് വ​രു​മാ​നം ന​ഷ്ടം ഉ​ണ്ടാ​യ​ത്.
തൃ​ശൂർ, വ​ട​ക്ക​ഞ്ചേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ളാ​ണ് ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും ക​ർ​ഷ​ക​രി​ൽ നി​ന്നും തോ​ട്ട​പ്പ​യ​ർ വാ​ങ്ങി​യി​രു​ന്ന​ത്.