ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ പ​ണി​മു​ട​ക്കി
Friday, May 3, 2024 2:21 AM IST
അ​ത്താ​ണി: ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ പ​ണി​മു​ട​ക്കു കാ​ര​ണം ഇ​ന്ന​ലെ അ​ത്താ​ണി​യി​ലെ ടെ​സ്റ്റ് കേ​ന്ദ്ര​ത്തി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ന്നി​ല്ല. ഇ​തു​മൂ​ലം ടെ​സ്റ്റി​നെ​ത്തി​യ​വ​ർ മ​ട​ങ്ങി​പ്പോ​യി. ചി​ല വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ സം​യു​ക്ത​സ​മ​ര​സ​മി​തി​യാ​ണു സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

പ​ണി​മു​ട​ക്ക് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഓ​ണേ​ഴ്‌​സ് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​ധ്യാ​പ​ക​ര്‍ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത് പ്ര​തി​ഷേ​ധി​ച്ചു. ടെ​സ്റ്റ് ഗ്രൗ​ണ്ടു​ക​ളി​ല്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​തെ​യാ​ണു ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

ടെ​സ്റ്റി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ഗ്രൗ​ണ്ടു​ക​ള്‍ സ​ജ്ജ​മാ​ക്കു​മെ​ന്നു ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​ല്‍ ഗ​താ​ഗ​ത​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ച്ച് എ​ടു​ക്കു​ന്ന​തു പ​ഴ​യ​രീ​തി​യി​ല്‍ നി​ല​വി​ലെ ഗ്രൗ​ണ്ടി​ല്‍ എ​ടു​ക്കാ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന്‍റെ സ​ർ​ക്കു​ല​ർ ഇ​തു​വ​രെ ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യ​ശ​ങ്ക​ര്‍ വെ​ള​ക്കാ​പ്പി​ള്ളി, കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ശ​ശി​പ്ര​കാ​ശ്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ന​ന്ദ​ന, സെ​ക്ര​ട്ട​റി ഷാ​ജു, ഇ.​ഡി. സി​ജു, പെ​പ്പി​ന്‍ ജോ​ര്‍​ജ്, മ​നോ​ജ്, കീ​ര്‍​ത്തി രാ​ധാ​കൃ​ഷ്ണ​ന്‍, ഷീ​ജു മാ​ര്‍​ട്ടി​ൻ, സു​രേ​ഷ് ബാ​ബു, വി​ഷ്ണു നാ​രാ​യ​ണ​ന്‍, സി​ന്‍​സീ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.