മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ റാ​ഗിം​ഗ്: പോ​ലീ​സ് കേ​സെ​ടു​ത്തു
Tuesday, April 30, 2024 7:40 AM IST
തൃ​ശൂ​ർ: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ റാ​ഗ് ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളെ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ റാ​ഗ് ചെ​യ്‌​തെ​ന്നാ​ണു പ​രാ​തി.

വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നു ന​ൽ​കി​യ പ​രാ​തി, കോ​ള​ജി​ലെ ആ​ന്‍റി റാ​ഗിം​ഗ് ക​മ്മി​റ്റി​ക്കു കൈ​മാ​റി. തു​ട​ർ​ന്നു ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​നും റി​പ്പോ​ർ​ട്ട് കൈ​മാ​റി. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ നേ​പ്പാ​ൾ സ്വ​ദേ​ശി​യും മ​റ്റു​ള്ള​വ​ർ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​മാ​ണ്. ഒ​ളി​വി​ൽ പോ​യ ഇ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.