കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു
Tuesday, April 23, 2024 6:41 AM IST
കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി സ്കൂ​ളി​ന് സ​മീ​പം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റ് അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 നു ​കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സും കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​മാ​ണ് ഒ​ടു​വി​ല​ത്തേ​ത്.

മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ ബ​സി​നു മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വേ​ഗ​ത കു​റ​ച്ച് എ​തി​ർ ട്രാ​ക്കി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.
അ​തി​വേ​ഗം എ​ത്തി​യ ബ​സ് കാ​റി​ന്‍റെ ഡ്രൈ​വ​ർ സീ​റ്റി​നടുത്ത ഡോ​റി​ൽ ഇ​ടി​ച്ച ​ു . ഇതി​നെ തു​ട​ർ​ന്ന് കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് അ​ല്പ ദൂ​രം മാ​റി നി​ന്നു.

കാ​റി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ചി​ല്ല് തെ​റി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. താ​മ​ര​ക്കാ​ട് കു​ര്യ​ൻ​പി​ള്ളി​ൽ ഡീ​ഹ ജ​ലീ​ൽ (30), മ​ക​ൻ റി​യാ​ൻ റാ​സ് (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​റി​ൽ കു​ട്ടി​ക​ള​ട​ക്കം അ​ഞ്ചു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​തേ സ്ഥ​ല​ത്ത് ഇ​ന്ന​ലെ രാ​വി​ലെ മ​റ്റൊ​രു അ​പ​ക​ട​വും ഉ​ണ്ടാ​യി. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത് നി​ന്ന് എ​ത്തി​യ പി​ക്ക് അ​പ്പ് വാ​ഹ​നം റോ​ഡി​നു സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ർ പാ​ല​സ് ആ​ക്സ​സ​റീ​സ് ഷോ​പ്പി​ന്‍റെ പ​ര​സ്യ ബോ​ർ​ഡ് ഇ​ടി​ച്ചു ത​ക​ർ​ത്തു. അ​തി​നു​ശേ​ഷം മേ​രി​ഗി​രി സ്കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​തി​ലും ത​ക​ർ​ത്ത് ഇ​ടി​ച്ചു നി​ന്നു.

ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​കു​ന്ന​ത്. ഈ ​പ്ര​ദേ​ശം അ​പ​ക​ട മേഖലയായി പ്ര​ഖ്യാ​പി​ച്ച് കൂ​ടു​ത​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.