മൂവാറ്റുപുഴ: ഇടുക്കി ലോക്സഭഎൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മൂന്നാം ഘട്ട പൊതുപര്യടനം പൂർത്തിയായി. പായിപ്ര പഞ്ചായത്തിലെ കാർഷിക ഗ്രാമമായ മുളവൂർ പൊന്നിരിക്കപ്പറന്പിൽ എത്തിയ സ്ഥാനാർഥിയ്ക്ക് കാർഷിക ഉത്പന്നങ്ങൾ നൽകിയാണ് സ്വീകരിച്ചത്.
പി.ഒ. ജംഗ്ഷനിൽ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാർ പൂജയും പുണ്യയും ചേർന്ന് ബോട്ടിൽ ആർട്ടിൽ തീർത്ത ജോയ്സ് ജോർജിന്റെ ചിത്രം നൽകി സ്വീകരിച്ചു. മുളവൂർ ചിറപ്പടിയും കഴിഞ്ഞ് കിഴക്കേകടവിൽ എത്തിയപ്പോൾ ബാലസംഘം കുട്ടികൾ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉൾപ്പെടെയുള്ള പുസ്തകങ്ങളും പൂച്ചെണ്ടും നൽകി സ്വീകരിച്ചു.
തുടർന്ന് ആട്ടായം, പെരുമറ്റത്തുമായിരുന്നു സ്വീകരണം. ആവോലി പഞ്ചായത്തിലെ ആനിക്കാട് ചിറപ്പടി, അടൂപ്പറന്പ് എന്നിവിടങ്ങളിൽ കർഷകർ, വ്യാപാരികൾ, സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ സ്വീകരിയ്ക്കാനെത്തി.
തുടർന്ന് രണ്ടാർ കോട്ടപ്പുറം, കിഴക്കേക്കര കാട്ടുകണ്ടം കവലയിലുമായിരുന്നു പര്യടനം. ചാലിക്കടവിൽ നിന്നാരംഭിച്ച പര്യടനം ഈസ്റ്റ് ഹൈസ്ക്കൂൾ, പുൽപ്പറന്പിലെത്തി. മൂവാറ്റുപുഴ എസ്എൻഡിപി കവലയിൽ എൽഡിഎഫ് പ്രവർത്തകർ ഉജ്വല സ്വീകരണം നൽകി. പര്യടനം കടാതി കുര്യൻ മലയിൽ സമാപിച്ചു.
കോതമംഗലത്തിലൂടെ
കോതമംഗലം: ജോയ്സ് ജോർജിന്റെ കോതമംഗലത്തെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മികച്ച സ്വീകരണം.
തൃക്കാരിയൂർ തടത്തിക്കവലയിൽ കേരള കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്തു. പിണ്ടിമന കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളിലെ 16 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മാതിരപ്പിള്ളി പള്ളിപ്പടിയിൽ സമാപിച്ചു.
എൽഡിഎഫ് നേതാക്കളായ എസ്. സതീഷ്, ആർ. അനിൽ കുമാർ, ആന്റണി ജോണ് എംഎൽഎ, കെ.എ. ജോയി, പി.കെ. രാജേഷ്, എ.എ. അൻഷാദ്, പി.ടി. ബെന്നി, പോൾ മുണ്ടയ്ക്കൽ, മനോജ് ഗോപി, കെ.കെ. ടോമി, ഷാജി പീച്ചക്കര, ടി.പി. തന്പാൻ, ആന്റണി പുല്ലൻ, ബേബി പൗലോസ്, സാജൻ അന്പാട്ട്, സി.കെ. ഹരികൃഷ്ണൻ, കെ.ജി. ചന്ദ്ര ബോസ്, മനോജ് നാരായണൻ, ആദർശ് കുര്യാക്കോസ്, കെ.എം. വിനോദ്, എം.ഐ. കുര്യാക്കോസ്, നിതിൻ കുര്യൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.