പ്രാ​ർ​ത്ഥ​ന​യോ​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗിക്കണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Monday, April 22, 2024 4:21 AM IST
കോ​ത​മം​ഗ​ലം: പ്രാ​ർ​ത്ഥ​ന​യോ​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. കോ​ത​മം​ഗ​ലം രൂ​പ​ത പാ​സ്റ്റ​ൽ കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നും അ​തി​ജീ​വി​ക്കാ​നും സാ​ധി​ക്ക​ണ​മെ​ങ്കി​ൽ സു​വി​ശേ​ഷ മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു​നി​ന്ന് ഒ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്നും മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ പ​റ​ഞ്ഞു.

ഊ​ർ​ജ​സ്വ​ല​മാ​യ വി​ശ്വാ​സ പ​രി​ശീ​ല​നം കു​ടും​ബ​ങ്ങ​ളു​ടെ വി​ശു​ദ്ധീ​ക​ര​ണം സ​മു​ദാ​യ ശ​ക്തീ​ക​ര​ണം എ​ന്നി​വ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ജ​നാ​ധി​പ​ത്യം, ഭ​ര​ണ​ഘ​ട​ന, മ​തേ​ത​ര​ത്വം എ​ന്നി​വ സം​ര​ക്ഷി​ച്ച് പൗ​ര​ൻ​മാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​ന്ന​വ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും സ​ന്യാ​സ ഭ​വ​ന​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്മാ​യ​രും ഉ​ൾ​പ്പെ​ടെ 116 പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഫാ. ​മാ​ത്യു കി​ഴ​ക്കേ​ട​ത്തും സ​മു​ദാ​യ ശ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ലും ക്ലാ​സു​ക​ൾ ന​യി​ച്ചു. യു​വ​ജ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ സ​മ്മേ​ള​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ളും ആ​ലോ​ച​ന​ക​ളും ന​ട​ന്നു. മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന കോ​ത​മം​ഗ​ലം രൂ​പ​താം​ഗ​മാ​യ മാ​ർ തോ​മ​സ് തി​രു​താ​ളി​ന് മാ​തൃ രൂ​പ​ത​യു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ പാ​സ്റ്റ​റ​ൽ അം​ഗ​ങ്ങ​ൾ കൈ​മാ​റി.

നാ​മ​ഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​നും ബി​ഷ​പ് എ​മ​രി​ത്തൂ​സ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​നും ആ​ശം​സ​ക​ൾ നേ​ർ​ന്ന് ജി​ബി​ൻ പു​ൽ​പ​റ​ന്പി​ൽ പ്ര​സം​ഗി​ച്ചു. വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് കു​ള​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.