കൊച്ചി: ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈന്റെ പൊതുപര്യടനം മുന്നേറുന്നു. തൃക്കാക്കര മണ്ഡലം പൊതുപര്യടനം സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് മാമംഗലത്ത് ഉദ്ഘാടനം ചെയ്തു.
മാമംഗലം പി.ജെ. ആന്റണി റോഡിലെ കേന്ദ്രത്തില്‍നിന്നും ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. വെണ്ണല ചളിക്കവട്ടം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ആലിന്‍ചുവട് ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. തുടര്‍ന്ന് ചക്കരപ്പറമ്പ് ജംഗ്ഷന്, മണ്ണാറക്കര ജംഗ്ഷന്, കൊറ്റന്‍കാവ്, വെണ്ണല വട്ടംതിട്ട എന്നീ കേന്ദ്രങ്ങളിലും എത്തി.
തൃക്കാക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പാലച്ചുവട് കുന്നത്ത്ചിറ, തുതിയൂര്‍, തോട്ടപ്പാട്ട്, ടിവി സെന്റര്‍, താണപ്പാടം, കുണ്ടുവേലി, മൂലേപ്പാടം, കമ്പിവേലിക്കകം എന്നീ കേന്ദ്രങ്ങളില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങി ഉച്ചക്ക് ശേഷം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയിലെ തുരുത്തേപ്പറമ്പില് നിന്ന് ആരംഭിച്ച പര്യടനം കെന്നടിമുക്ക്,
ബിഎം നഗര്‍, മാമ്പിള്ളിപ്പറമ്പ്, തോപ്പില്‍ ജംഗ്ഷന്, പടന്നാട്ട് പറമ്പ്, ചാലിപ്പറമ്പ്, കുന്നേപ്പറമ്പ്, വഞ്ചിനാട്, അമ്പാടിമൂല, ഹൗസിങ് ബോര്‍ഡ്, എം ഇ സി, വള്ളത്തോള്‍ എന്നീ കേന്ദ്രങ്ങളിലൂടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി കടന്നു പോയി.