തൃ​ക്കാ​ക്ക​ര​യി​ല്‍ ഹൈ​ബിയുടെ പ​ര്യ​ട​നം
Sunday, April 21, 2024 4:28 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഹൈ​ബി ഈ​ഡ​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​ചാ​ര​ണം. ഉ​മ​ തോ​മ​സ് എം​എ​ല്‍​എ​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു തു​റ​ന്ന വാ​ഹ​ന​ത്തി​ലെ ഹൈ​ബി ഈ​ഡ​ന്‍റെ സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം.

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഇ​ന്ന​ലെ ഹൈ​ബി​യോ​ടൊ​പ്പം പ​ര്യ​ട​ന​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു. സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം വെ​ണ്ണ​ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ത​ങ്ങ​ള്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ പ​ങ്ക് ചേ​ര്‍​ന്ന​ത്.

രാ​വി​ലെ ഇ​ട​പ്പ​ള്ളി​യി​ലെ പൊ​ന്നും​ചി​റ​യി​ല്‍ നി​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ഒ​ബ്രോ​ണ്‍ മാ​ളി​ന് മു​ന്നി​ല്‍​നി​ന്ന് വെ​ണ്ണ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഉ​ച്ച​യ്ക്ക് ച​ക്ക​ര​പ്പ​റ​മ്പി​ല്‍ സ​മാ​പി​ച്ചു. ഉ​ച്ച ക​ഴി​ഞ്ഞ് തൃ​ക്കാ​ക്ക​ര ജ​ഡ്ജി മു​ക്കി​ല്‍​നി​ന്ന് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു.

വൈ​കി​ട്ട് മ​ന​ക്ക​ക​ട​വി​ല്‍​നി​ന്ന് സ്വീ​ക​ര​ണം ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ദ്യ​മേ​ള​ങ്ങ​ളു​മാ​യി ഉ​ത്സ​വ പ്ര​തീ​തി തീ​ര്‍​ത്തു. സ​ന്ധ്യ ക​ഴി​ഞ്ഞ​തോ​ടെ പ​ട​ക്കം പൊ​ട്ടി​ച്ചും പൂ​ത്തി​രി ക​ത്തി​ച്ചും പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വേ​ശം തീ​ര്‍​ത്തു. രാ​ത്രി വൈ​കി കാ​ക്ക​നാ​ട് ജം​ഗ്ഷ​നി​ലാ​ണ് തു​റ​ന്ന വാ​ഹ​ന​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം സ​മാ​പി​ച്ച​ത്.