അ​ഞ്ച് സീ​റ്റെ​ങ്കി​ലും യു​വാ​ക്ക​ള്‍​ക്ക് മാ​റ്റി​വ​യ്ക്ക​ണം: ശ​ശി ത​രൂ​ര്‍
Friday, May 26, 2023 1:06 AM IST
കൊ​ച്ചി: നി​യ​സ​ഭ​യി​ലും ലോ​ക​സ​ഭ​യി​ലും അ​ഞ്ച് സീ​റ്റെ​ങ്കി​ലും 30 വ​യ​സി​ല്‍ താ​ഴെ​യു​ള്ള യു​വാ​ക്ക​ള്‍​ക്ക് വേ​ണ്ടി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി. ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 31.86 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് എ​റ​ണാ​കു​ളം ക്യൂ​ന്‍​സ് വാ​ക്ക് വേ ​പൂ​ര്‍​ത്തി​യാ​ക്കി​യ വൈ​ഫൈ സ്ട്രീ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക്യൂ​ന്‍​സ് വാ​ക്ക് വേ​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ പൊ​തു ശു​ചി​മു​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍​കു​മാ​ര്‍, ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, കൗ​ണ്‍​സി​ല​ര്‍ മി​നി ദി​ലീ​പ്, ബി​എ​സ്എ​ന്‍​എ​ല്‍ പി​ജി​എം ഡോ. ​ഫ്രാ​ന്‍​സി​സ് ജേ​ക്ക​ബ്, കൊ​ച്ചി​ന്‍ ഷി​പ്പ് യാ​ര്‍​ഡ് സി​എ​സ്ആ​ര്‍ ഹെ​ഡ് പി.​എ​ന്‍. സ​മ്പ​ത്ത്കു​മാ​ര്‍, ക്രെ​ഡാ​യി ക്ലീ​ൻ സി​റ്റി മൂ​വ്‌​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ന​ജീ​ബ് സ​ക്ക​റി​യ, ബെ​റ്റ​ര്‍ കൊ​ച്ചി റെ​സ്‌​പോ​ണ്‍​സ് ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പ​കു​മാ​ര്‍, ജി​ഡ സെ​ക്ര​ട്ട​റി ര​ഘു​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.