മൂ​കാ​ഭി​ന​യ​ത്തി​ല്‍ വി​ജ​യ​പ്പെ​രു​മ​യു​മാ​യി സെ​ന്‍റ് തെ​രേ​സാ​സ്
Thursday, December 1, 2022 1:02 AM IST
പ​റ​വൂ​ര്‍: തെ​ലു​ങ്കാ​ന​യി​ല്‍ 2019ല്‍ ​ന​ട​ന്ന​ത് ഏ​റ്റു​മു​ട്ട​ലാ​യി​രു​ന്നി​ല്ല, അ​ത് പോ​ലീ​സി​ന്‍റെ തി​ര​ക്ക​ഥ​യാ​യി​രു​ന്നു​വെ​ന്ന് നി​ശ​ബ്ദ​മാ​യി വി​ളി​ച്ചു​പ​റ​ഞ്ഞ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ളി​ന് എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം മൈ​മി​ല്‍ ഒ​ന്നാം​സ്ഥാ​നം. ഒ​മ്പ​ത് ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ല്‍ ഏ​ഴ് ടീ​മു​ക​ളും ഏ ​ഗ്രേ​ഡോ​ടെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ആ​ശ​യ​ത്തി​ലെ വ്യ​ത്യ​സ്ത​ത​യാ​ണ് സെ​ന്‍റ് തെ​രേ​സാ​സി​നെ വി​ജ​യി​യാ​ക്കി​യ​ത്. മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ള്‍ സ​ദ​യി​ല്‍ കൈ​യ​ടി നേ​ടി. മു​ന്നാം​വ​ര്‍​ഷ​മാ​ണ് മൂ​കാ​ഭി​ന​യ​ത്തി​ല്‍ സെ​ന്‍റ് തെ​രേ​സാ​സി​ന്‍റെ നേ​ട്ടം. വെ​റ്റ​റി​ന​റി ഡോ​ക്ട​റെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ നാ​ലു പ്ര​തി​ക​ളെ​യാ​ണ് തെ​ലു​ങ്കാ​ന പോ​ലീ​സ് എ​ന്‍​കൗ​ണ്ട​റി​ലൂ​ടെ വ​ക​വ​രു​ത്തി​യ​ത്.