കാ​റി​നു ത​ട​സം സൃ​ഷ്ടി​ച്ച​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Thursday, May 16, 2024 7:17 AM IST
വൈ​​ക്കം: യു​​വാ​​ക്ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റി​​ന് ത​​ട​​സം സൃ​​ഷ്ടി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​നാ​​യ യു​​വാ​​വി​​നെ മ​​ർ​​ദി​​ച്ച കേ​​സി​​ൽ മൂ​​ന്നു​​പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ഉ​​ദ​​യ​​നാ​​പു​​രം വ​​ല്ല​​കം അ​​ഖി​​ൽ നി​​വാ​​സി​​ൽ അ​​ഖി​​ൽ (33), ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​യാ​​യ അ​​യ്യ​​പ്പ​​ൻ (29), ഉ​​ദ​​യ​​നാ​​പു​​രം വ​​ല്ല​​കം സ​​ബ്സ്റ്റേ​​ഷ​​ന് സ​​മീ​​പം വ​​ഴു​​തു​​കാ​​ട് പു​​തു​​വ​​ലി​​ൽ ജീ​​വ​​ൻ ന​​ന്ദു (24) എ​​ന്നി​​വ​​രെ​​യാ​​ണ് വൈ​​ക്കം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​വ​​ർ ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി 10.45ഓ​​ടു​​കൂ​​ടി കാ​​റി​​ൽ വൈ​​ക്കം കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് സ​​മീ​​പം എ​​ത്തി​​യ സ​​മ​​യം സ​​മീ​​പ​​ത്തു​​ള്ള ബാ​​റി​​ൽ നി​​ന്നും പു​​റ​​ത്തേ​​ക്കി​​റ​​ങ്ങി​​യ യു​​വാ​​വി​​ന്‍റെ ബൈ​​ക്ക് ഇ​​വ​​രു​​ടെ കാ​​റി​​ന് ത​​ട​​സം സൃ​​ഷ്ടി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ഇ​​വ​​ർ ത​​മ്മി​​ൽ വാ​​ക്കു​​ത​​ർ​​ക്ക​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

ഈ ​​സ​​മ​​യം ഇ​​വ​​ർ വ​​ണ്ടി​​യി​​ൽ​​നി​​ന്നും ഇ​​റ​​ങ്ങി ക​​യ്യി​​ല്‍ ക​​രു​​തി​​യി​​രു​​ന്ന ഹാ​​മ​​റും ക​​മ്പി​​വ​​ടി​​യും ഉ​​പ​​യോ​​ഗി​​ച്ച് യു​​വാ​​വി​​നെ ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ർ​​ദ​​ന​​ത്തി​​ൽ യു​​വാ​​വി​​ന് സാ​​ര​​മാ​​യ പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. തു​​ട​​ർ​​ന്ന് ഇ​​വ​​ർ സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​നി​​ന്ന് ക​​ട​​ന്നു​​ക​​ള​​ഞ്ഞു.

പ​​രാ​​തി​​യെത്തുട​​ർ​​ന്ന് വൈ​​ക്കം പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ ഇ​​വ​​രെ പി​​ടി​​കൂ​​ടി. വൈ​​ക്കം സ്റ്റേ​​ഷ​​ൻ എ​​സ്ഐ അ​​ബ്ദു​​ൽ ജ​​ബ്ബാ​​ർ, സി​​പി​​ഒ മാ​​രാ​​യ മ​​നീ​​ഷ്, പു​​ഷ്പ​​രാ​​ജ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഇ​​വ​​രെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.