ഫാ. ​ഏ​ബ്ര​ഹാം കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ വ്യ​ക്തി​ത്വം: മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്
Sunday, May 5, 2024 2:07 AM IST
പാ​ലാ: സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ്ട​റി​യു​ക​യും അ​നേ​ക​ര്‍​ക്ക് അ​ഭ​യ​കേ​ന്ദ്ര​മാ​വു​ക​യും ചെ​യ്ത മാ​തൃ​കാ വ്യ​ക്തി​ത്വ​മാ​ണ് ഫാ. ​ഏ​ബ്ര​ഹാം കൈ​പ്പ​ന്‍​പ്ലാ​ക്ക​ലെ​ന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

ഫാ. ​ഏ​ബ്ര​ഹാം കൈ​പ്പ​ന്‍​പ്ലാ​ക്ക​ലി​ന്‍റെ പ​ത്താം ച​ര​മ​വാ​ര്‍​ഷി​കാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ഴ​യ​പ​ള്ളി​യി​ല്‍ ന​ട​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ൽ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ആ​രെ​യും സ​ഹാ​യി​ക്കാ​ന്‍ കൈ​പ്പ​ന്‍​പ്ലാ​ക്ക​ല​ച്ച​ന്‍ സ​ദാ സ​ന്ന​ദ്ധ​നാ​യി​രു​ന്നു. അ​തി​നാ​യി എ​പ്പോ​ഴും അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. പു​റ​ത്തേ​ക്കി​റ​ങ്ങി എ​ല്ലാ​വ​രെ​യും കാ​ണു​ക​യും കേ​ള്‍​ക്കു​ക​യും ചെ​യ്തു. പാ​ലാ​യെ ത​ന്‍റെ മി​ഷ​ന്‍ കേ​ന്ദ്ര​മാ​യാ​ണ് അ​ച്ച​ന്‍ ക​ണ്ട​ത്. അ​തി​നാ​ല്‍ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍ പാ​ലാ​യി​ല്‍ സ്ഥാ​പി​ച്ച് സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. അ​ജ​പാ​ല​ന​പ​ര​മാ​യ ഒ​രു ക​രു​ത​ല്‍ എ​ല്ലാ​വ​രോ​ടും കൈ​പ്പ​ന്‍​പ്ലാ​ക്ക​ല​ച്ച​ന് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

ളാ​ലം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍ സ​ഹ​കാ​ര്‍​മി​ക​നാ​യി​രു​ന്നു. കൈ​പ്പ​ന്‍​പ്ലാ​ക്ക​ല​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ ന​ട​ന്ന പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍​ക്കും ബി​ഷ​പ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. സ്‌​നേ​ഹ​ഗി​രി മി​ഷ​ന​റി സി​സ്റ്റേ​ഴ്‌​സ് മ​ദ​ര്‍ ജ​ന​റാ​ള്‍ സി​സ്റ്റ​ര്‍ പീ​യൂ​ഷ, ജോ​സ് കെ. ​മാ​ണി എം​പി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ ഷാ​ജു തു​രുത്തേ​ൽ, വൈ​ദി​ക​ര്‍, സ​ന്യ​സ്ത​ര്‍, അ​ല്മാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്ന്

പാ​ലാ: ഫാ. ​ഏ​ബ്ര​ഹാം കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ സാ​ന്ത്വ​ന ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലാ ചെ​ത്തി​മ​റ്റം ദൈ​വ​ദാ​ന്‍ സെ​ന്‍റ​റി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​രു​ത്തേ​ൽ, സ്‌​നേ​ഹ​ഗി​രി പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ കാ​ര്‍​മ​ല്‍ ജി​യോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.