ചെ​ത്തി​പ്പു​ഴ സ​ർ​ഗ​ക്ഷേ​ത്ര​യി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ നാ​ട​കോ​ത്സ​വം നാ​ളെ മു​ത​ല്‍
Friday, May 3, 2024 3:49 AM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സ​ര്‍ഗ​ക്ഷേ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക​മ​ത്സ​രം “സെ​ന്‍റ് ചാ​വ​റ ട്രോ​ഫി ഇ​ടി​മ​ണ്ണി​ക്ക​ല്‍ യ​വ​നി​ക സീ​സ​ണ്‍-3 പ്ര​ഫ​ഷ​ണ​ല്‍ നാ​ട​കോ​ത്സ​വം’’ സ​ര്‍ഗ​ക്ഷേ​ത്ര അ​ങ്ക​ണ​ത്തി​ലെ തേ​വ​ര്‍കാ​ട് പ്ര​ഫ.​ടി.​ടി. ചാ​ക്കോ ന​ഗ​റി​ല്‍ നാ​ളെ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ച​ല​ച്ചി​ത്ര താ​ര​വും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍മാ​നു​മാ​യ പ്രേം​കു​മാ​ര്‍ നാ​ട​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​ര്‍ഗ​ക്ഷേ​ത്ര ര​ക്ഷാ​ധി​കാ​രി റ​വ.​ഡോ. തോ​മ​സ് ക​ല്ലു​ക​ളം സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ര്‍ഗ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ദാ​ന​വും സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ത്തും. തേ​വ​ര്‍കാ​ട് പ്ര​ഫ.​റ്റി.​റ്റി. ചാ​ക്കോ​യു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം സ​ര്‍ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് പ്രാ​യി​ക്ക​ളം സി​എം​ഐ നി​ര്‍വ​ഹി​ക്കും.

സ​ണ്ണി ഇ​ടി​മ​ണ്ണി​ക്ക​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. നാ​ട​കോ​ത്സ​വ സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ എ​സ്. പ്രേ​മ​ച​ന്ദ്ര​ന്‍, ബ്ര​ദ​ര്‍ ജോ​ബി​ന്‍ മു​ട്ടേ​ല്‍, ജ​ന​റ​ല്‍ക​ണ്‍വീ​ന​ര്‍ ജോ​സ് ജോ​സ​ഫ് ന​ടു​വി​ലേ​ഴം, എം.​ജെ. അ​പ്രേം, ജി​ജി കോ​ട്ട​പ്പു​റം, വ​ര്‍ഗീ​സ് ആ​ന്‍റ​ണി, അ​ഡ്വ. റോ​യ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. മി​ക​ച്ച ഒ​ന്നാ​മ​ത്തെ നാ​ട​ക​ത്തി​ന് 50,000 രൂ​പ​യും ര​ണ്ടാ​മ​ത്തെ നാ​ട​ക​ത്തി​ന് 30,000 രൂ​പ​യും ന​ല്‍കും. സം​വി​ധാ​യ​ക​ന്‍, ന​ട​ന്‍, ന​ടി, മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​ന്‍, ന​ടി, നാ​ട​ക​കൃ​ത്ത്, രം​ഗ​സ​ജ്ജീ​ക​ര​ണം എ​ന്നി​വ​യ്ക്കു പ്ര​ത്യേ​കം കാ​ഷ് അ​വാ​ര്‍ഡു​ക​ളും പ്ര​ശ​സ്തി പ​ത്ര​വും സ​മ്മാ​നി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് പ്രാ​യി​ക്ക​ളം സി​എം​ഐ, നാ​ട​കോ​ത്സ​വ സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ എ​സ്. പ്രേ​മ​ച​ന്ദ്ര​ന്‍, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ജോ​സ് ജോ​സ​ഫ് ന​ടു​വി​ലേ​ഴം, ജോ​യി​ന്‍റ് ക​ണ്‍വീ​ന​ര്‍ എം.​എ. ആ​ന്‍റ​ണി, സ​ര്‍ഗ​ക്ഷേ​ത്ര സെ​ക്ര​ട്ട​റി വ​ര്‍ഗീ​സ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

നാ​ളെ നാ​ട​ക​മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ല്‍ കാ​യം​കു​ളം ദേ​വാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍സി​ന്‍റെ ച​ന്ദ്രി​കാ​വ​സ​ന്തം എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ക്കും. ആ​റി​ന് പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍സി​ന്‍റെ ജീ​വി​തം സാ​ക്ഷി, ഏ​ഴി​ന് വ​ട​ക​ര സ​ങ്കീ​ര്‍ത്ത​ന​യു​ടെ ചി​റ​ക്, എ​ട്ടി​ന് ആ​റ്റി​ങ്ങ​ല്‍ ശ്രീ​ധ​ന്യ​യു​ടെ മു​ഖാ​മു​ഖം, ഒ​മ്പ​തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍സി​ന്‍റെ ശാ​ന്തം, 10ന് ​വെ​ഞ്ഞാ​റ​മൂ​ട് സൗ​പ​ര്‍ണി​ക​യു​ടെ മ​ണി​ക​ര്‍ണ്ണി​ക 11ന് ​ആ​ല​പ്പു​ഴ ഭ​ര​ത് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍സി​ന്‍റെ വീ​ട്ട​മ്മ എ​ന്നീ നാ​ട​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

പ​ത്തി​നു വൈ​കു​ന്നേ​രം ആ​റി​ന് ക​ള​ത്തി​ല്‍ സു​ധീ​പി​ന്‍റെ സ്മ​ര​ണാ​ര്‍ഥ​മു​ള്ള ഗാ​ന​ദീ​പം അ​വാ​ര്‍ഡ് വി​ത​ര​ണം ചെ​യ്യും. 12ന് ​വൈ​കു​ന്നേ​രം ആ​റി​ന് വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ദാ​ന​വും എ​സ്ബി ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളാ​യാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ ബെ​ന്‍ ബി​ജു​വും ബെ​വ​ന്‍ ബി​ജു​വും സ​ര്‍ഗ​ക്ഷേ​ത്ര ബാ​ന​റി​ല്‍ ഒ​രു​ക്കു​ന്ന സ്‌​നേ​ഹം, അ​മ​ര​ത്തു​ണ്ട് നാ​ഥ​ന്‍ എ​ന്നീ ക്രി​സ്ത്യ​ന്‍ ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ബ്ല​സി നി​ര്‍വ​ഹി​ക്കും. തു​ട​ര്‍ന്ന് കൊ​ല്ലം കാ​ളി​ദാ​സ ക​ലാ കേ​ന്ദ്ര​ത്തി​ന്‍റെ പാ​വ​വീ​ട് എ​ന്ന നാ​ട​ക​വും അ​വ​ത​രി​പ്പി​ക്കും.