സീ​നി​യ​ർ സി​റ്റി​സ​ൺ​സ് യൂ​ണി​യ​ൻ വ​യോ​ജ​ന ദി​നാ​ഘോ​ഷം നടത്തും
Monday, September 26, 2022 10:51 PM IST
ചാ​ത്ത​ന്നൂ​ർ: സീ​നി​യ​ർ സി​റ്റി​സ​ൺ​സ് യു​ണി​യ​ൻ ​ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ക​ൽ വീ​ട്ടി​ൽ ലോ​ക വ​യോ​ജ​ന ദി​നാ​ഘോ​ഷ​വും സീ​നി​യ​ർ സി​റ്റി​സ​ൺ യൂ​ണി​യ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ന​ട​ത്തും .രാ​വി​ലെ 10 - ന് ​ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​ദി​ജു പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. സീ​നി​യ​ർ സി​റ്റി​സ​ൺ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ്റ് ചാ​ത്ത​ന്നൂ​ർ വി​ജ​യ​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.
ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ബി.​ഗോ​പ​കു​മാ​ർ മു​തി​ർ​ന്ന​വ​യോ​ധി​ക​രെ ചs​ങ്ങി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ചാ​ദ​രി​ക്കും.
എ​ൽ.​ര​ഞ്ജി​നി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​സ​ജീ​വ്, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​നി അ​ജ​യ​ൻ, ഐ​സി​ഡി​എ​സ്. സൂ​പ്പ​ർ​വൈ​സ​ർ ധ​ന​ല​ക്ഷ്മി എ​സ്.​എ​സ്, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ മ​ഞ്ജു​ഷ ജി ​എ​ന്നി​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ജി.​ബാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.