തയ്കോണ്ടോ ചാമ്പ്യന്‍ഷിപ്പ്: ക്രൈസ്റ്റ് സ്കൂളിന് അഭിമാനനേട്ടം
1581634
Wednesday, August 6, 2025 1:13 AM IST
കാഞ്ഞങ്ങാട്: എറണാകുളത്തു നടന്ന അഞ്ചാമത് കേരളാ സ്റ്റേറ്റ് ഓപ്പണ്‍ തയ്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന് നാലു മെഡലുകള്‍.
ഇവാനിയ മരിയ ജിഞ്ചു 57 കിലോ വിഭാഗത്തില്‍ സ്വര്‍ണവും 47 കിലോ വിഭാഗത്തില്‍ ആന്മരിയ ജിഞ്ചു, 41 കിലോ വിഭാഗത്തില്‍ വി.എസ്. വൈഷ്ണവ്, 33 കിലോ വിഭാഗത്തില്‍ ഷോണ്‍ മനു എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി. വിജയികളെ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് പുഞ്ചായില്‍ അഭിനന്ദിച്ചു.