സർക്കാർ വിപണിയിൽ ഇടപെട്ടില്ലെങ്കിൽ ഭക്ഷണവില വർധിപ്പിക്കേണ്ടിവരും
1581633
Wednesday, August 6, 2025 1:13 AM IST
കുമ്പള: വെളിച്ചണ്ണയും തേങ്ങയുമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹോട്ടൽ ഭക്ഷണ വില വർധിപ്പിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി.
വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് അസോസിയേഷന്റെ നേതൃത്വത്തിൽ കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് നാരായണ പൂജാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രക്ഷാധികാരി അബ്ദുള്ള താജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഗസാലി, രാജൻ കളക്കര, സത്യൻ ഇരിയണ്ണി, അജേഷ് നുള്ളിപ്പാടി, നാരായണൻ ഊട്ടുപുര, മമ്മു മുബാറക്ക്, സവാദ് താജ് എന്നിവർ പ്രസംഗിച്ചു.