തളിര് കൗമാരാരോഗ്യം പദ്ധതിക്ക് തുടക്കമായി
1581627
Wednesday, August 6, 2025 1:13 AM IST
പടന്ന: കൗമാരക്കാരെ ആരോഗ്യകരമായ ജീവിതത്തിലേക്കും വ്യക്തിത്വവികസനത്തിലേക്കും നയിക്കുന്നതിനായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തളിര് പദ്ധതി പടന്ന വികെപികെഎച്ച്എംഎംആര് വിഎച്ച്എസ് സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് പ്രസിഡഎന്റ് പി.വി. മുഹമ്മദ് അസ്ലം, ടി. രതില, ഡോ. അനഘ, എം.സി. ശിഹാബ്, എം.പി. നാസര്‍, പി. ഹരീന്ദ്രന്‍, ടി.വി. പ്രീത, എ.ടി.പി. ഫാരിഷ എന്നിവര്‍ സംസാരിച്ചു.
ഡോ.ടി.എ. രാജ്മോഹനന് സ്വാഗതവും കെ. അജിത നന്ദിയും പറഞ്ഞു.