പരസ്പരം തൈകൾ കൈമാറി അധ്യാപകരും രക്ഷിതാക്കളും
1581628
Wednesday, August 6, 2025 1:13 AM IST
രാജപുരം: ലോക സൗഹൃദദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ ചങ്ങാതിമാർക്ക് ഒരു തൈ കൈമാറാം എന്ന പദ്ധതിയുടെ ഭാഗമായി മാലക്കല്ല് സെന്റ് മേരിസ് എയുപി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും പരസ്പരം വൃക്ഷത്തൈകൾ കൈമാറി.
സ്കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ബിനീഷ് തോമസ്, മുഖ്യാധ്യാപകൻ എം.എ. സജി, എംപിടിഎ പ്രസിഡന്റ് സുമിഷ പ്രവീൺ, സ്വപ്ന ജോൺ, മോൾസി തോമസ് എന്നിവർ നേതൃത്വം നൽകി.