ഗാന്ധിഭവനിലേക്ക് കിടക്കകളും തലയണകളും നൽകി ആൾട്ടൻഹൈം ഓർഗനൈസേഷൻ
1581631
Wednesday, August 6, 2025 1:13 AM IST
വെള്ളരിക്കുണ്ട്: ആൾട്ടൻഹൈം ചാരിറ്റി ഓർഗനൈസേഷന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് മങ്കയം ഗാന്ധിഭവൻ ലവ് ആൻഡ് കെയർ സ്ഥാപനത്തിലേക്ക് കിടക്കകളും തലയണകളും നൽകി.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ഡയറക്ടർ ജയറാം തൃക്കരിപ്പൂർ ആമുഖ പ്രഭാഷണം നടത്തി. മങ്കയം ഗാന്ധിഭവന് ഭൂമിയും വീടും വിട്ടുനൽകിയ അഗസ്റ്റിൻ മുഖ്യാതിഥിയായി.
പൊതുപിരിവില്ലാതെ അംഗങ്ങളുടെ മാസവരിസംഖ്യയിൽ നിന്നും ശേഖരിച്ച തുക മാത്രം ഉപയോഗിച്ച് സംസ്ഥാനത്തെ വയോജനമന്ദിരങ്ങൾ കേന്ദ്രീകരിച്ച് സേവനപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് ആൾട്ടൻഹൈം. സംഘടനയുടെ ജില്ലാ പ്രതിനിധി നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു.
ആൾട്ടൻഹൈം ജില്ലാ പ്രതിനിധിയും സാധന സാമഗ്രികളുടെ സ്പോൺസറുമായ സാബിറ എവറസ്റ്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി, സ്ഥിരം സമിതി ചെയർമാൻ അബ്ദുൽ ഖാദർ, സീനിയർ സിറ്റിസൺ ഫോറം യൂണിറ്റ് പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, മലനാട് വികസന സമിതി ചെയർമാൻ സൂര്യനാരായണ ഭട്ട്, പഞ്ചായത്ത് അംഗം സന്ധ്യ ശിവൻ, ലത്തീഫ് കല്ലഞ്ചിറ, സാജൻ പൈങ്ങോത്ത്, പ്രിൻസ് ജോസഫ്, സാജൻ പുഞ്ച, ഗാന്ധിഭവൻ മാനേജർ റൂബി സണ്ണി, ജീവനക്കാരായ ശങ്കർ, അമല, അന്തേവാസികളായ വിജയകുമാർ, ജനാർദനൻ, വേണു എന്നിവർ പ്രസംഗിച്ചു.