നെഹ്റു കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം നാള
1435299
Friday, July 12, 2024 1:46 AM IST
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിനു കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് നിര്‍വഹിക്കും. ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യ്തവഹിക്കും. കേന്ദ്രീകൃത റിസര്‍ച്ച് ലബോറട്ടി, ഐക്യുഎസി റൂം, കംപ്യൂട്ടര്‍ സയന്‍സ് ലബോറട്ടറി, 200 പുഷ്ബാക്ക് സീറ്റുകളോട് കൂടിയ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും കോളജില്‍ ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ മാനേജര്‍ കെ.രാമനാഥന്, പ്രിന്‍സിപ്പല്‍ കെ.വി.മുരളി, കെ.സി.കെ.രാജ, കെ.കെ.നാരായണന്, കെ.വി.സതീഷ്, സത്യനാഥ ഷേണായി, എം.കെ.സുധീഷ്, പ്രഫ.വി.വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.