കാസര്‍ഗോഡ്: നഗരത്തിലെ മല്ലികാര്‍ജുന ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നു. കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഞായറാഴ്ച രാത്രി 12.45നും പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചക്കാരില്‍ ഒരാള്‍ മുണ്ടും രണ്ടാമന് പാന്റുമാണ് ധരിച്ചിരിക്കുന്നത്. എല്ലാ മാസവും 20നാണ് ഭണ്ഡാരം തുറന്ന് എണ്ണാറുള്ളതെന്നും ഒരുലക്ഷത്തിന് മുകളില്‍ തുക ലഭിക്കാറുണ്ടെന്നും ക്ഷേത്രം അധികൃതര്‍ പറഞ്ഞു. കാസര്‍ഗോഡ് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.