കേരളാ കോണ്‍ഗ്രസ്-എം കാരുണ്യഭവനത്തിന്റെ കട്ടിളവയ്പ് കര്‍മം നിര്‍വഹിച്ചു
1297241
Thursday, May 25, 2023 1:01 AM IST
വെള്ളരിക്കുണ്ട്: കെ.എം.മാണിയുടെ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സ്മരണയ്ക്ക് കേരളാ കോണ്‍ഗ്രസ്-എം നടപ്പിലാക്കുന്ന കാരുണ്യ ഭവനപദ്ധതിയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയും ബളാല്‍ മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് നിര്‍മിക്കുന്ന ജില്ലയിലെ ആദ്യ ഭവനത്തിന്റെ കട്ടിളവയ്പ് കര്‍മവും നിര്‍മാണ പ്രവൃത്തികളുടെ ആശീര്‍വാദവും ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം നിര്‍വഹിച്ചു.
കുടിയേറ്റ ജനതയുടെ ആവശ്യങ്ങളില്‍ അവര്‍ക്കൊപ്പം നിലയുറപ്പിച്ച ശക്തനും ധീരനുമായ നേതാവായിരുന്നു കെ.എം.മാണിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
വെളിച്ച വിപ്ലവത്തിലൂടെ മലയോരങ്ങളില്‍ പ്രകാശവും സാമൂഹിക ജലസേചന പദ്ധതിയിലൂടെ വെള്ളവും കാരുണ്യ ചികിത്സാപദ്ധതിയിലൂടെ രോഗികള്‍ക്ക് സാന്ത്വനവും എത്തിച്ചു നല്കിയ അദ്ദേഹം കൈവച്ച മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ജനനായകനായിരുന്നുവെന്നും മാർ വലിയ മറ്റം പറഞ്ഞു.
വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോണ്സണ് അന്ത്യാംകുളം സഹകാര്‍മികനായിരുന്നു.
കേരള കോൺഗ്രസ് -എം ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിള്‍, ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ, ഐടി സെക്രട്ടറി അഭിലാഷ് മാത്യു, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ചെന്നക്കാട്ട് കുന്നേൽ, ബളാല്‍ മണ്ഡലം പ്രസിഡന്റ് ടോമി മണിയന്‍തോട്ടം, ജോസ് കാക്കക്കൂട്ടുങ്കൽ, ടോമി ഈഴറേട്ട്, ലിജിന്‍ ഇരുപ്പക്കാട്ട്, സിപിഎം വെള്ളരിക്കുണ്ട് ലോക്കല്‍ സെക്രട്ടറി സണ്ണി മങ്കയം, ജേക്കബ് കാനാട്ട്, മാത്യു കാഞ്ഞിരത്തിങ്കൽ, തങ്കച്ചന് വടക്കേമുറി, ജോസ് പേണ്ടാനത്ത്, ടോമി കുമ്പാട്ട്, ടിമ്മി എലിപ്പുലിക്കാട്ട്, ബേബി പന്തല്ലൂർ, ജോഷ്ജോ ഒഴുകയില്‍, മേരി ചുമ്മാർ, ഷീല പാലത്തിങ്കല്‍, ജോസുകുട്ടി പാലമറ്റം, സൈമണ്‍ മൊട്ടയാനിയിൽ, സാംസ്കാരിക വേദി ജില്ലാ പ്രസിഡന്റ് ബേബി ജോസഫ് പുതുമന, കണ്‍വീനര്‍ ബിജു തൂളിശേരി എന്നിവര്‍ പ്രസംഗിച്ചു.