സു​ല്‍​ത്താ​ന്‍ ഗ്രൂ​പ്പ് ഡി​യ​ര്‍ പേ​ര​ന്‍റ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, November 30, 2022 12:47 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​ട്ടി​ക​ളെ ല​ഹ​രി​യു​ടെ ച​തി​ക്കു​ഴി​യി​ല്‍ വീ​ഴാ​തെ സം​ര​ക്ഷി​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​വേ​ണ്ടി സു​ല്‍​ത്താ​ന്‍ ഡ​യ​മ​ണ്ട് ആ​ന്‍​ഡ് ഗോ​ള്‍​ഡ് ന​ട​ത്തു​ന്ന 'ഡി​യ​ര്‍ പേ​ര​ന്‍റ്' ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബ​ദി​യ​ടു​ക്ക ന​വ​ജീ​വ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. മു​ള്ളേ​രി​യ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ഫി ചൂ​രി​പ്പ​ള്ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി പി.​എം.​മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
സു​ല്‍​ത്താ​ന്‍ ഗ്രൂ​പ്പ് എം​ഡി ഡോ.​അ​ബ്ദു​ല്‍ റൗ​ഫ്, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഉ​ണ്ണി​ത്താ​ന്‍, ബ​ദി​യ​ടു​ക്ക എ​സ്‌​ഐ കെ.​പി.​വി​നോ​ദ് കു​മാ​ര്‍, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ജെ.​വി​നോ, ജെ​സി​ഐ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്രെ​യ്ന​ര്‍ വി.​വേ​ണു​ഗോ​പാ​ല്‍, മു​ഖ്യാ​ധ്യാ​പി​ക പി.​മി​നി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കാ​ര്‍​ത്തി​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ക്ഷി​താ​ക്ക​ള്‍​ക്കു​ള്ള കൗ​ണ്‍​സ​ലിം​ഗ്, ചൈ​ല്‍​ഡ് സൈ​ക്കോ​ള​ജി, ഹാ​പ്പി​നെ​സ്സ് ഇ​ന്‍ ഹോം ​തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ക്ലാ​സു​ക​ള്‍ ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും സൗ​ജ​ന്യ​മാ​യി ന​ട​ത്തു​മെ​ന്ന് ഡോ.​അ​ബ്ദു​ല്‍ റൗ​ഫ് അ​റി​യി​ച്ചു. ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കും 7022788916, 04994 220064, 9048794916, 0467 2200597 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.