ഭിന്നശേഷി വിഭാഗങ്ങൾക്ക് പ്രത്യേക ഹെൽപ് ഡെസ്ക് സ്ഥാപിക്കണമെന്ന്
1561132
Tuesday, May 20, 2025 7:18 AM IST
കോഴിക്കോട്: വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലും ആശുപത്രികളിലുമെത്തുന്ന ഭിന്നശേഷി വിഭാഗങ്ങൾക്ക് പ്രത്യേക ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കണമെന്ന് സുലൈമാൻ സേട്ട് സെന്റർ സിറ്റി ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു.
യോഗത്തിൽ സിറ്റി ചാപ്റ്റർ ചെയർമാൻ കെ.പി. സലീം അധ്യക്ഷത വഹിച്ചു. സുലൈമാൻ സേട്ട് സെന്റർ ട്രസ്റ്റ് സംസ്ഥാന ചെയർമാൻ അഹമ്മദ് ദേവർകോവിൽ. എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. 2025-2027 വർഷത്തെ സംഘടനയുടെ ഭാരവാഹികളായി പി.കെ. മൊയ്തീൻ കോയ (കെൻസ ബാബു) (ചെയർമാൻ), എം. അബ്ദുൾ ഗഫൂർ, എ.വി. ബഷീർ അഹമ്മദ്, സി.ഇ.വി. അബ്ദുൾ ഗഫൂർ (വൈസ് ചെയർമാൻമാർ), എം.വി. റംസി ഇസ്മായിൽ (മാനേജിംഗ് ട്രസ്റ്റി), സി. അബ്ദുറഹീം, കെ.വി. ഇസ്ഹാഖ്, വി.പി. ശംസീർ (കൺവീനർമാർ), പി. സാലിം (ഫിനാൻസ് ട്രസ്റ്റി) എന്നിവരെ തെരഞ്ഞെടുത്തു.ട്രസ്റ്റിന്റെ ജില്ലാ ചെയർമാൻ സി.എച്ച്. ഹമീദ്, സി.പി. മാമുക്കോയ, എ.എം. മുഹമ്മദ് ഇഖ്ബാൽ, ബി.കെ. മുഹമ്മദ് ഹനീഫ, റഹീം മൂഴിക്കൽ, വി.പി. ശംസീർ, കെ.വി. ഇസ്ഹാഖ്, കെ.എം. മുസ്തഫ എന്നിവർ പ്രസംഗിച്ചു.