താമരശേരി താലൂക്ക് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
1561129
Tuesday, May 20, 2025 7:18 AM IST
താമരശേരി: കർഷക തൊഴിലാളി യൂണിയൻ കട്ടിപ്പാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശേരി താലൂക്ക് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു.
കട്ടിപ്പാറ രണ്ടുകണ്ടി, വട്ടച്ചുഴലി പ്രദേശത്ത് വർഷങ്ങളായി താമസിച്ച് വരുന്നവരുടെ മുടങ്ങിക്കിടക്കുന്ന ഭൂനികുതി സ്വീകരിക്കാനും ഗവൺമെന്റിൽ നിന്നും ആനുകൂല്യങ്ങൽ ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിച്ചത്. യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ.പി. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.