കൊയിലാണ്ടി-എടവണ്ണ പാത താഴുന്നു; വിജിലന്‍സ് പരിശോധിക്കും
1561127
Tuesday, May 20, 2025 7:18 AM IST
താമരശേരി: ഭാരവാഹനങ്ങള്‍ പോകുമ്പോള്‍ കൊയിലാണ്ടി -താമരശേരി -എടവണ്ണ സംസ്ഥാന പാത താഴുന്ന സാഹചര്യത്തില്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം റോഡില്‍ പരിശോധന നടത്തും.
222 കോടി രൂപ ചെലവഴിച്ച് േറാഡാണ് തകര്ന്നുതുടങ്ങിയിരിക്കുന്നത്. റോഡ് കുഴിയാന്‍ തുടങ്ങിയതോടെ ഇരുച്രക, മുച്ചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാധ്യതയേറി. പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ മജീദ് താമരേശരിയാണ് റോഡ് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്. പരിശോധന നടത്താനായി പൊതുമരാമത്ത് വിജിലന്‍സ് ക്വാളിറ്റി കണ്ട്രോള് വിഭാഗം അടുത്ത ദിവസം താമരശേരി ചുങ്കത്ത് എത്തിച്ചേരും. മുക്കം കറുത്ത പറമ്പ് മുതല്‍ കൊയിലാണ്ടി വരെയുള്ള ഭാഗത്താണ് ടിപ്പര്‍ ലോറികളുടെ ടയര്‍ പതിയുന്ന ഭാഗം റോഡ് താഴ്ന്നു പോയത്.