നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
1560923
Monday, May 19, 2025 10:56 PM IST
മുക്കം: മുക്കം വെസ്റ്റ് മണാശേരിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കളൻതോട് കണ്ടിയിൽ പരേതനായ മുഹമ്മദിന്റെ മകൻ ശരീഫ് (49) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12നാണ് അപകടം. വെസ്റ്റ് മണാശേരിയിലെ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്നും അമിത വേഗതയിൽ വന്ന സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശരീഫിനെ മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഫാത്തിമ. ഭാര്യ: ഉമ്മു ഷബീബ (കെഎസ്എഫ്ഇ കുന്നമംഗലം). മക്കൾ: ഹംദാൻ ഷരീഫ്, ഹാലാ തബുസും, ഹയാതമന്ന. സഹോദരങ്ങൾ: അഷ്റഫ് (സൗദി), സിദ്ധീഖ്, ആയിഷ പെരുമണ്ണ.