വാഹനാപകടത്തിൽ പരിക്കേറ്റ പത്ര ഏജന്റ് മരിച്ചു
1560922
Monday, May 19, 2025 10:56 PM IST
കൊയിലാണ്ടി: പത്ര വിതരണത്തിനിടെ കാറിടിച്ച് സാരമായി പരിക്കേറ്റ സിപിഎം പ്രദേശിക നേതാവ് മരിച്ചു. ഉള്ളിയേരി കന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.എം. ദാമോദരൻ (63) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ദേശാഭിമാനി പത്രം ഏജന്റായിരുന്നു. ഇന്നലെ രാവിലെ പത്രം വിതരണം നടത്തുന്നതിനിടെ സ്റ്റേറ്റ് ഹൈവേയിൽ കന്നൂർ അങ്ങാടിയിൽ വച്ച് അദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. ബാലുശേരി മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഉള്ളിയേരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.
ഭാര്യ: പുഷ്പവതി (മഹിളാ അസോസിയേഷൻ മേഖലാ കമ്മിറ്റി അംഗം, ഉള്ളിയേരി പഞ്ചായത്ത് സാക്ഷരതാ പ്രേരക്). മക്കൾ: ദിപിൻ (ഇന്ത്യൻ ആർമി), ദീപ്തി. മരുമക്കൾ: പ്രിൻസ് (കൂമുള്ളി), അശ്വതി (ഒള്ളൂര്). പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: ലക്ഷ്മി അമ്മ. സഹോദരങ്ങൾ: ഇ.എം. പ്രഭാകരൻ (സിപിഎം കന്നൂർ ലോക്കൽ കമ്മിറ്റി അംഗം), രാധ, സൗമിനി.