മതിൽ തകർന്നുവീണ് തൊഴിലാളി മരിച്ചു
1560920
Monday, May 19, 2025 10:56 PM IST
കൊയിലാണ്ടി: നന്തിയിൽ നിർമാണത്തിലിരിക്കുന്ന മതിൽ തകർന്ന് ദേഹത്തുവീണ് തൊഴിലാളി മരിച്ചു. ബാലുശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്തിൽ സജീവൻ (55) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന അഞ്ചുപേർ രക്ഷപ്പെട്ടു. സജീവന്റെ മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിൽ നിർമാണത്തിനിടെയാണ് അപകടം. ഭാര്യ: ഷീബ ബാഹുലേയൻ (ഇറ്റലി). മക്കൾ: അഭിജിത്ത്, പരേതനായ ആദിത്.