പോക്സോ കേസ് പ്രതി പിടിയിൽ
1560838
Monday, May 19, 2025 5:52 AM IST
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തി മുങ്ങി നടന്ന പ്രതി എട്ട് വർഷത്തിന് ശേഷം പിടിയിൽ.
വെസ്റ്റ്ഹിൽ സ്വദേശി അനശ്വര ഹൗസിൽ എബിൻ ചന്ദ്രൻ (42) നെയാണ് വെള്ളയിൽ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 2017 ൽ വെള്ളയിൽ സ്വദേശിനിയായ പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തി മുങ്ങുകയായിരുന്നു.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ എട്ട് വർഷത്തിനു ശേഷം പ്രതി വെസ്റ്റ് ബിജി റോഡിലുള്ള പ്രതിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു