എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു
1560834
Monday, May 19, 2025 5:52 AM IST
കൂടരഞ്ഞി: 2024-25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ ബിജെപി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിൻസ് മാത്യു അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് പി.എസ്. അഖിൽ, സംസ്ഥാന സമിതി അംഗം ജോസ് വാലുമണ്ണിൽ, പഞ്ചായത്ത് പ്രഭാരി പ്രമോദ് കുമാർ, മണ്ഡലം സെക്രട്ടറി കെ.സി. ശൈലേഷ്, സുബ്രഹ്മണ്യൻ മാമ്പട്ട് എന്നിവർ പ്രസംഗിച്ചു.