കൊ​യി​ലാ​ണ്ടി: താ​മ​ര​ശേ​രി - കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ൽ ആ​ന​വാ​തി​ലി​ൽ കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് പ​ത്ര ഏ​ജ​ന്‍റി​ന് ഗു​രു​ത​ര പ​രി​ക്ക്. ആ​ന​വാ​തി​ൽ ഇ​ല്ല​ത്ത് മി​ത്ത​ൽ ഇ.​എം. ദാ​മോ​ദ​ര (60)നാ​ണ് പ​രി​ക്കേ​റ്റ​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. പ​യ്യോ​ളി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഇ​ടി​ച്ചു തെ​റി​പ്പി​ച്ച സ്കൂ​ട്ട​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഇ​രു​മ്പ് പോ​സ്റ്റും ഒ​ടി​ഞ്ഞു. കാ​റി​ലു​ള്ള ഒ​രാ​ൾ​ക്കും പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മു​ണ്ട്. വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​ർ യാ​ത്രി​ക​ർ. അ​ത്തോ​ളി പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.