വ​ട​ക​ര: മൂ​രാ​ട് പാ​ല​ത്തി​ന് സ​മീ​പം ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചോ​റോ​ട് ചേ​ന്ദ​മം​ഗ​ലം സ്വ​ദേ​ശി കൊ​ള​ക്കോ​ട്ട് ക​ണ്ടി സ​ത്യ​നാ​ഥ​ന്‍ (റി​ട്ട. ഇ​ന്ത്യ​ന്‍ ബേ​ങ്ക്-66) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ഞാ​യ​റാ​ഴ്ച​ത്തെ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഴി​യൂ​ര്‍, മാ​ഹി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും സം​ഭ​വ​ദി​വ​സം മ​ര​ണ​പ്പെ​ട്ടു. വൈ​കി​ട്ട് 3.15 ഓ​ടെ​യാ​ണ് വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മാ​ഹി​യി​ല്‍ നി​ന്നു കോ​ഴി​ക്കോ​ട് കോ​വൂ​രി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ എ​തി​രേ വ​ന്ന ട്രാ​വ​ല​ര്‍ വാ​നി​ലി​ടി​ച്ച​ത്. ഒ​ള​വി​ലം സ്വ​ദേ​ശി പ​റ​മ്പ​ത്ത് ന​ളി​നി (62), അ​ഴി​യൂ​ര്‍ പാ​റേ​മ്മ​ല്‍ ര​ജ​നി (ര​ഞ്ജി​നി-50), അ​ഴി​യൂ​ര്‍ കോ​ട്ടാ​മ​ല കു​ന്നു​മ്മ​ല്‍ ഷി​ഖി​ന്‍ ലാ​ല്‍ (35), പു​ന്നോ​ല്‍ ക​ണ്ണാ​ട്ടി​ല്‍ മീ​ത്ത​ല്‍ റോ​ജ (56) എ​ന്നി​വ​രാ​ണ് സം​ഭ​വ​ദി​വ​സം മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ത്യ​നാ​ഥ​ന്‍ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ബ​ന്ധു​ക്ക​ളോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് സ​ത്യ​നും അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ചോ​റോ​ട്ടെ പ​രേ​ത​രാ​യ ക​ണ്ണ​ന്‍റെ​യും ക​ല്യാ​ണി​യു​ടെ​യും മ​ക​നാ​ണ് സ​ത്യ​നാ​ഥ​ന്‍. ഭാ​ര്യ: സു​നീ​തി. മ​ക്ക​ള്‍: സ​രു​ണ്‍​നാ​ഥ്, സ​നീ​ഷ, ശ്രു​തി. മ​രു​മ​ക്ക​ള്‍: അ​ഖി​ല, അ​ജ​യ് കു​മാ​ര്‍ (ഏ​റാ​മ​ല). സ​ഹോ​ദ​ര​ങ്ങ​ള്‍: ര​തീ​ശ​ന്‍, സു​ശീ​ല.