കോ​ഴി​ക്കോ​ട്:​അ​മേ​രി​ക്ക​ന്‍ ഹാ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍റെ (എ​എ​ച്ച്എ) കോം​പ്രി​ഹെ​ന്‍​സീ​വ് ചെ​സ്റ്റ് പെ​യി​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ അം​ഗീ​കാ​രം ആ​സ്റ്റ​ര്‍ മിം​സി​ന്. ഈ ​അ​ക്ര​ഡി​റ്റേ​ഷ​ന്‍ ല​ഭി​ച്ച ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ആ​ശു​പ​ത്രി​യാ​ണ് കോ​ഴി​ക്കോ​ട് ആ​സ്റ്റ​ര്‍ മിം​സ്. ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും ഹൃ​ദ​യ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക​ള്‍​ക്ക് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ന​ല്‍​കു​ന്ന സം​ഘ​ട​ന​യാ​ണ് എ​എ​ച്ച്എ.

നൂ​ത​ന രോ​ഗ​നി​ര്‍​ണ​യ മാ​ര്‍​ഗ​ങ്ങ​ൾ, ആ​ധു​നി​ക ചി​കി​ത്സാ രീ​തി​ക​ൾ, സ​മ​ഗ്ര​മാ​യ പ​രി​ച​ര​ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ ഓ​രോ ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​വ​ര്‍​ത്ത​ന​മ​ട​ക്കം വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് ഈ ​അം​ഗീ​കാ​രം ന​ല്‍​കു​ന്ന​തെ​ന്ന് മിം​സ് സി​ഒ​ഒ ലു​ഖ്മാ​ന്‍ പൊ​ന്‍​മാ​ട​ത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​റ്റ​വും സ​ങ്കീ​ര്‍​ണ​മാ​യ കേ​സു​ക​ള്‍ പോ​ലും ചി​കി​ത്സി​ക്കു​ന്ന​തി​ലു​ള്ള മി​ക​വി​നെ​യാ​ണ് ഈ ​അം​ഗീ​കാ​രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും ഓ​രോ രോ​ഗി​ക്കും സാ​ധ്യ​മാ​യ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ കാ​ല​താ​മ​സ​മി​ല്ലാ​തെ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നൂ​ത​ന സ്‌​ട്രോ​ക്ക് കെ​യ​ര്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​റു​ക​ളി​ലൂ​ടെ, രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യം ക്ര​മേ​ണ മെ​ച്ച​പ്പെ​ടു​ത്തു​ക​യും വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യ​തി​ന് നേ​ര​ത്തെ ആ​സ്റ്റ​ര്‍ മിം​സി​ന് എ​എ​ച്ച്എ​യു​ടെ കോം​പ്രി​ഹെ​ന്‍​സീ​വ് സ്‌​ട്രോ​ക്ക് സെ​ന്‍റ​ര്‍ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.