കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ വീ​ണ്ടും എം​ഡി​എം​എ വേ​ട്ട. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും 8.67 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. പെ​രു​വ​ട്ടൂ​ർ താ​റ്റു​വ​യ​ൽ​ക്കു​നി വി.​വി. സ​ന്തോ​ഷി (35) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റൂ​റ​ൽ എ​സ്പി ഇ. ​ബി​ജു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​വൈ​എ​സ്പി ഹ​രി​പ്ര​സാ​ദി​ന്‍റെ​യും കൊ​യി​ലാ​ണ്ടി എ​സ്എ​ച്ച്ഒ ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പെ​രു​വ​ട്ടൂ​ർ അ​മ്പ്ര മോ​ളി ക​നാ​ലി​നു സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ളു​ടെ സ്കൂ​ട്ട​റി​നു​ള്ളി​ലെ ബാ​ഗി​ൽ നി​ന്നും എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ എ​സ്ഐ​മാ​രാ​യ രാ​ജീ​വ​ൻ, ര​ഞ്ജി​ത്ത്, അ​രു​ൺ കു​മാ​ർ, എ​എ​സ്ഐ വി​ജു വാ​ണി​യം​കു​ളം, ഡ്രൈ​വ​ർ ഗം​ഗേ​ഷ്, അ​ന​ഘ, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡി​ലെ ശോ​ഭി​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൊ​യി​ലാ​ണ്ടി​യി​ൽ ര​ണ്ട് മാ​സ​ത്തി​നി​ട​യി​ൽ ഇ​ത് മൂ​ന്നാ​മ​ത്തെ എം​ഡി​എം​എ കേ​സാ​ണി​ത്.