"നന്മ'കൂരാച്ചുണ്ട് യൂണിറ്റ് സമ്മേളനം
1560309
Saturday, May 17, 2025 5:05 AM IST
കൂരാച്ചുണ്ട്: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ "നന്മ'കൂരാച്ചുണ്ട് യൂണിറ്റ് സമ്മേളനം കൈതക്കൊല്ലിയിൽ നടന്നു. നന്മയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സുരേഷ് കനവ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജോണി കക്കയം അധ്യക്ഷത വഹിച്ചു. യു.എ ഖാദർ സംസ്ഥാന പുരസ്കാരം ലഭിച്ച ശ്രീധരൻ നൊച്ചാടിനെ ചടങ്ങിൽ ആദരിച്ചു. സർഗ വനിത കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ലതാ നാരായണൻ, യൂണിറ്റ് സെക്രട്ടറി ചന്ദ്രൻ കുമ്പളവയൽ, ട്രഷറർ കുര്യൻ നെല്ലിക്കൽ, സാജിത, കരുണാകരൻ, മനോജ് മംഗലശേരി എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ചന്ദ്രൻ കുമ്പളവയൽ (സെക്രട്ടറി), സീമ കാരക്കട (ജോ. സെക്രട്ടറി),ജോണി കക്കയം (പ്രസിഡന്റ്), സാജിത (വൈസ് പ്രസിഡന്റ്) കുര്യൻ നെല്ലിക്കൽ (ട്രഷറർ), മനോജ് മംഗലശേരി (മുഖ്യരക്ഷാധികാരി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.