പന്നിക്കോട് എയുപി സ്കൂൾ വിദ്യാർഥികളെ ആദരിച്ചു
1560308
Saturday, May 17, 2025 5:05 AM IST
മുക്കം: ഇക്കഴിഞ്ഞ യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ചരിത്ര വിജയം കരസ്ഥമാക്കിയ പന്നിക്കോട് എയുപി സ്കൂൾ വിദ്യാർഥികളെ ആദരിച്ചു. പിടിഎ കമ്മിറ്റിയുടേയും അധ്യാപകരുടേയും നേതൃത്വത്തിലാണ് ആദരിച്ചത്. 15 കുട്ടികളാണ് ഈ വർഷം സ്കൂളിൽ നിന്ന് യുഎസ്എസ് സ്കോളർഷിപ്പ് നേടിയത്. രണ്ട് വിദ്യാർഥികൾ ഗിഫ്റ്റഡ് റാങ്കും കരസ്ഥമാക്കി.
സി. അനോയ്, അഭിനവ് ഹരിഷ് എന്നിവരാണ് ഗിഫ്റ്റഡ് റാങ്ക് കരസ്ഥമാക്കിയത്. ഇതിൽ സി. അനോയ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി സംഘടിപ്പിച്ച വാഗ്ഭടാനന്ദ എഡ്യൂ പ്രൊജക്റ്റ് മത്സര പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം റാങ്കും അഭിനവ് ഹരീഷ് ജില്ലയിൽ മൂന്നാം റാങ്കും നേടിയിരുന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. മാനേജർ സി. കേശവൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസൻ, പിടിഎ വൈസ് പ്രസിഡന്റ് സി. ഫസൽ ബാബു, പ്രധാനാധ്യാപിക സജ്നി, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് സി. ഹരീഷ്, എംപിടിഎ പ്രസിഡന്റ് റസീന മജീദ്, റൂബിയ, പി.എം ഗൗരി, പി.കെ ഹഖീം കളൻതോട് തുടങ്ങിയവർ പ്രസംഗിച്ചു. സ്കോളർഷിപ്പിന് അർഹമായ മുഴുവൻ വിദ്യാർഥികൾക്കും ഉപഹാരങ്ങളും നൽകി.