കൂ​രാ​ച്ചു​ണ്ട്: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഡാം ​റോ​ഡി​ന്‍റെ ക​ക്ക​യം വാ​ലി​ക്ക് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. നി​ര​വ​ധി​യാ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്.

ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഡാം ​റോ​ഡി​ന്‍റെ നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ക​ക്ക​യം ഡാം ​സൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്കം കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്.