പക്ഷാഘാതം: എന്തൊക്കെ ശ്രദ്ധിക്കണം?
സ്ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്.
* ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക
* ഉച്ചത്തില്‍ വായിക്കുക
* പേരുകള്‍, ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക
* കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്.
ഭക്ഷണം കഴിക്കുന്പോൾ
സ്ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്ക് പോകാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്.
* ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറച്ചു കുറച്ചായി മൊത്തിക്കുടിക്കേണ്ടതുമാണ്.
സംസാരം ഒഴിവാക്കാം
* ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കണം. മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
* കിടന്നു കൊണ്ട് ഭക്ഷണം കഴിക്കരുത്.
ഓര്‍മക്കുറവ് മാനേജ് ചെയ്യാം
സ്ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്, ഓര്‍മക്കുറവ് എന്നിവയ്ക്കും സാധ്യതയുണ്ട്.
* കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുക
* ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക
* ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കുക
* ആവശ്യമെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടുക...
ഏകാഗ്രത വീണ്ടെടുക്കാം
* ശാന്തമായി വിശ്രമിക്കുക
* ചെറിയ നടത്തത്തിനു പോകുക
* സംഗീതം ആസ്വദിക്കുക...
തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ഏകാഗ്രത വീണ്ടെടുക്കാന്‍ സഹായിക്കും.
ഡോ. സുശാന്ത് എം. ജെ MD.DM,
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം. ഫോൺ - 9995688962
എസ്യുറ്റി, സ്ട്രോക്ക് ഹെൽപ് ലൈൻ
- 0471-4077888.