കോളറ ബാധിക്കുന്നവരിൽ ഗുരുതര അവസ്ഥകൾ ഉണ്ടാകുന്നതിന് പ്രധാന കാരണമാകുന്നത് ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതാണ്. തളർച്ച ഉണ്ടാകുന്നതിനും ഇതുതന്നെയാണ് കാരണം.
രോഗാണുവാഹകർഈ രോഗാണുക്കൾ ശരീരത്തിൽ എത്തിയാലും ചിലരിൽ കോളറ ഉണ്ടാവില്ല. അങ്ങനെ ഉള്ളവരിൽ ഈ രോഗാണുക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കാതെ നിലനിൽക്കുന്നു. പക്ഷേ, ഈ വ്യക്തികൾ രോഗാണു വാഹകർ ആയിരിക്കും.
ഇവരിൽ നിന്നു കോളറ മറ്റുള്ളവരിൽ ബാധിക്കുന്നതാണ്. രോഗികൾ ആകുന്നവരിൽ നിന്നു മൂന്ന് ആഴ്ചക്കാലം വരെ രോഗം മറ്റുള്ളവരിലേയ്ക്ക് പകരാൻ സാധ്യതയുണ്ടായിരിക്കും.
മനുഷ്യ വിസർജ്യങ്ങൾമാലിന്യം കൂടിക്കലർന്ന ആഹാരവും ജലവും ആണ് കോളറയുടെ പ്രധാന കാരണം. മലിനമായ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ കോളറ ഉണ്ടാകാനും വ്യാപിക്കുന്നതിനും ഉള്ള സാധ്യത കൂടുതൽ ആയിരിക്കും.
മാലിന്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം മനുഷ്യ വിസർജ്യങ്ങളാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണിതൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393