ബ്രാഹ്മി, ആര്യവേപ്പ് ബ്രാഹ്മി, ആര്യവേപ്പ് തുടങ്ങിയ ഔഷധ സസ്യങ്ങള്‍ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. താരന്, സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനും ബ്രാഹ്മി ഫലപ്രദമാണ്.
വെള്ളത്തില്‍ ബ്രാഹ്മി പൊടി കലര്‍ത്തി, തലയോട്ടിയിലും മുടിയിലും പുരട്ടി, 30-60 മിനിറ്റ് വച്ചശേഷം കഴുകാം. തലയോട്ടിയില്‍ മസാജ് ചെയ്യുന്നതിനും ബ്രാഹ്മി ഓയില്‍ ഉപയോഗിക്കാം. ആര്യവേപ്പിലയില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്.
ഇത് തലയോട്ടിയിലെ അണുബാധയ്ക്കും താരനും ഫലപ്രദമാണ്. തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തി മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ആര്യവേപ്പ് ഇലകള്‍ വെള്ളത്തില്‍ തിളപ്പിക്കുക, തണുത്തശേഷം തലയില്‍ പ്രയോഗിക്കുക. ആര്യവേപ്പ് ഓയില്‍ തലയോട്ടി മസാജ് ചെയ്യുന്നതിനും ഉപയോഗിക്കാം.
ഷിക്കായ്, അമുക്കുരംകൊഴിച്ചില് കുറയ്ക്കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്ന ഔഷധമാണ് ഷാക്കായ്. താരന് തടയുന്ന പ്രകൃതിദത്ത ക്ലെന്‍സറാണ് ഇത്. തലയോട്ടി മൃദുവാകുകയും മുടിയുടെ സ്വാഭാവിക എണ്ണമയം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
അതുപോലെ അശ്വഗന്ധ സമ്മര്‍ദ്ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവ മൂലമുണ്ടാകുന്ന മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു. ഇത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
അശ്വഗന്ധ പൊടി ഒരു ഓയിലുമായി കലര്‍ത്തിയാണ് തലയോട്ടിയില്‍ പുരട്ടേണ്ടത്. ഏകദേശം 30 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയാം.
കറ്റാര്‍ വാഴകറ്റാര് വാഴയില്‍ മുടിയുടെ വളര്‍ച്ചക്കു സഹായകമാകുന്ന, താരന് കുറയ്ക്കുന്ന, തലയോട്ടിയിലെ പി.എച്ച് (പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍) ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യുന്ന എന്‍സൈമുകള്‍ ഉണ്ട്.
തലയോട്ടി ശാന്തമാക്കുന്ന, ചൊറിച്ചിലുകളും മറ്റും അകറ്റുന്ന ഗുണങ്ങളും ഇതിന് ഉണ്ട്. കറ്റാര്‍ വാഴയില്‍നിന്ന് അതിന്റെ ജെല്‍ വേര്‍തിരിച്ചെടുത്ത് തലയോട്ടിയിലും മുടിയിലും നേരിട്ട് പുരട്ടാവുന്നതാണ്.