അതുപോലെ മഞ്ഞളും ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ സഹായിക്കും. മഞ്ഞളിലെ കുര്ക്കുമിന് ശക്തമായ ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഉപകാരങ്ങളുള്ളതാണ്. കരള്‍ കോശങ്ങളുടെ വീക്കം കുറയ്ക്കുക, ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മഞ്ഞള്‍ സഹായകമാണ്.
ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് ദിവസവും വെറും വയറ്റില്‍ കഴിക്കുന്നത് ഫലപ്രദമാണ്.
ആപ്പിള്‍ സൈഡര്‍ വിനാഗിരിആപ്പിള് സൈഡര്‍ വിനാഗിരി അഥവാ എസിവി ഫാറ്റി ലിവറിനെ സുഖപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കരളിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന വിഷവസ്തുക്കളെ പുറന്തള്ളാന്‍ ആപ്പിള്‍ സൈഡര്‍ വിനാഗിരി സഹായകമാണ്.
ആപ്പിള്‍ സൈഡര്‍ വിനാഗിരി പതിവായി കഴിക്കുന്നത് ശരീരഭാരം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും വീക്കം കുറയ്ക്കാനും കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യം ഉയര്‍ത്താനും സഹായിക്കും.
ഒരു കപ്പ് ചെറുചൂട് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനാഗിരി ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
ഗ്രീന്‍ ടീ, നെല്ലിക്കഗ്രീന് ടീയില്‍ ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഉത്തേജനവും ഉന്മേഷവും നല്‍കുന്നതിനൊപ്പം ഇത് കരളില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിന്റെ അളവ് തടയുകയും ചെയ്യുന്നു. രണ്ട് മുതല്‍ മൂന്ന് കപ്പ് ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് കരളിന്റെ ആരോഗ്യം വീണ്ടെടുക്കാനും ഫാറ്റി ലിവര്‍ രോഗത്തെ അകറ്റി നിര്‍ത്താനും സഹായിക്കും.
ഫാറ്റി ലിവര്‍ ചികിത്സിക്കുന്നതിനുള്ള മികച്ച ആയുര്‍വേദ പ്രതിവിധികളില്‍ ഒന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമായതിനാല്‍, ഇതിലെ ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കരളില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യും.
ഇതില്‍ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റ് ക്വെര്‍സെറ്റിന്‍ കരള്‍ കോശങ്ങളിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുക, കൊഴുപ്പ് ഇല്ലാതാക്കുക, ദഹനപ്രക്രിയ മെച്ചപ്പെടുത്തുക, മദ്യം മൂലമുള്ള ഫാറ്റി ലിവറില്‍ നിന്ന് കരളിനെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നു.