ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങൾഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണെങ്കില്‍ സാധാരണയിലും അധികമായി നടക്കുക, പടികള്‍ കയറുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക.
പിന്നീട് ഈ വേദന ദിവസം മുഴുവനുമുള്ള ഒന്നായും ഉറക്കത്തില്‍ പോലും അലട്ടുന്ന ഒന്നായും പരിണമിച്ചേക്കാം. ഒടുവില്‍ ഇത് രോഗിയുടെ ദൈനംദിന പ്രവര്‍ത്തികളെ തടസപ്പെടുത്തുന്ന അളവില്‍ വഷളാവുകയും ചെയ്യും.
ആമവാത ലക്ഷണങ്ങൾആമവാതം പോലുള്ള ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസുകളില്‍ രാവിലെ എഴുന്നേല്ക്കുമ്പോള് ആയിരിക്കും വേദനയും കാഠിന്യവും കൂടുതലായി അനുഭവപ്പെടുന്നത്. കൂടാതെ ഇത്തരത്തിലുള്ള വേദന നടക്കുന്പോഴോ വ്യായാമം ചെയ്യുമ്പോഴോ കുറയുന്നു.
ഇത്തരം ആര്‍ത്രൈറ്റിസുകളില്‍ കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളിലാണ് കൂടുതലായി വേദനയുണ്ടാകുന്നത്.
വിവരങ്ങൾ:
ഡോ. അനൂപ് എസ്. പിള്ളസീനിയർ കൺസൾട്ടന്റ്
ഓർത്തോപീഡിക് സർജൻ,
എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം