കോളറ രോഗത്തിന്റെ പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.
തിളപ്പിച്ചാറിയ വെള്ളം മാത്രം* തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
* പച്ചക്കറികൾ ഉപ്പുവെള്ളത്തിൽ കഴുകി നന്നായി വേവിച്ച് ചൂടോടുകൂടി കഴിക്കാൻ ശ്രദ്ധിക്കുക. സാലഡുകൾ കഴിക്കാതിരിക്കുക.
* പഴങ്ങൾ കഴിക്കുന്നതിന് മുൻപ് അവയുടെ പുറത്തെ തൊലികളയണം.
* പാത്രങ്ങൾ കഴുകാൻ ശുദ്ധജലം ഉപയോഗിക്കുക.
കൈകൾ സോപ്പുതേച്ച് കഴുകാം* കക്കൂസിൽ പോയതിനു ശേഷം കൈകൾ ശരിയായ രീതിയിൽ സോപ്പ് ഉപയോഗിച്ച് കഴുകുക.
* ആഹാരം കഴിക്കുന്നതിനു മുന്പ് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
* തുറന്ന പ്രദേശങ്ങളിൽ മലവിസർജനം നടത്താതിരിക്കുക.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണിതൂലിക, കൂനത്തറ, ഷൊറണൂർ