കോളറ ബാധിക്കുന്ന അവസരങ്ങളിൽ ശരിയായ രീതിയിൽ ഉള്ള ചികിത്സ ആദ്യം മുതൽ തന്നെ കൈകാര്യം ചെയ്യുകയാണെങ്കിൽ ബഹുഭൂരിപക്ഷം പേരിലും മൂന്ന് ദിവസം കൊണ്ട് രോഗശമനം ലഭിക്കും.
അടുക്കളയിൽ ശ്രദ്ധിക്കേണ്ടത്* കോളറ ബാധിച്ച വ്യക്തിയുടെ വീട്ടിലുള്ള മറ്റുള്ളവർ നല്ല ശുചിത്വം പാലിക്കണം. പ്രത്യേകിച്ച് കുപ്പിപ്പാൽ കുടിക്കുന്ന കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ.
* അടുക്കളയിൽ ആഹാരം തയാറാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കുന്നതിന് ശുദ്ധമായ വെള്ളം തന്നെ ഉപയോഗിക്കണം.
വേണമെങ്കിൽ പഴങ്ങളും പച്ചക്കറികളും മറ്റും കഴുകി വൃത്തിയാക്കുന്ന വെള്ളത്തിൽ അൽപം ഉപ്പ് ചേർക്കാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണിതൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393