റിയല്‍മി പി3 അള്‍ട്ര 5ജി ഇന്ത്യയില്‍
Monday, March 24, 2025 10:22 AM IST
റിയല്‍മി പി3 അള്‍ട്ര 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒക്റ്റാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്സെറ്റാണ് ഫോണിനു കരുത്തേകുന്നത്.
6.83 ഇഞ്ച് കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ, 120ഹെഡ്സ് റിഫ്രഷ് റേറ്റ്, 50 എംപി കാമറ- 8 എംപി അള്‍ട്രാ-വൈഡ് എന്നിവയുള്ള പ്രധാന കാമറ പാനല്‍, 16 എംപിയുടെ മുന്‍ കാമറ, ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍,
ഐപി69 റേറ്റിംഗ്, 6,000 എംഎഎച്ച് ബാറ്ററി, 80 വാട്സ് ഫാസ്റ്റ് ചാര്‍ജര്‍, ഡുവല്‍ സിം, ആന്‍ഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നീ ഫീച്ചറുകള്‍ അടങ്ങിയിരിക്കുന്നു.
മൂന്ന് നിറങ്ങളിലെത്തുന്ന ഫോണിന്റെ 8ജിബി + 128ജിബിക്ക് 26,999 രൂപയും 8ജിബി + 256ജിബിക്ക് 27,999 രൂപയും 12ജിബി + 256ജിബിക്ക് 29,999 രൂപയുമാണ് വില.